വലനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം: 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം

കൊച്ചി: കൊച്ചി വെല്ലിംങ്ങ്‌ടണ്‍ ഐലന്‍ഡിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി(സിഫ്‌റ്റ്‌) യുടെ വലനിര്‍മാണ യൂണിറ്രില്‍ വന്‍ തീ പടുത്തം കെട്ടിടത്തിനുളളില്‍ സൂക്ഷിച്ചിരുന്ന നൈലോണ്‍ വലകള്‍ക്കും വല നിര്‍മ്മാണ സാമഗ്രികള്‍ക്കും കെട്ടിടത്തിനും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

2022 ഫെബ്രുവരി 6ന്‌ രാവിലെ 11 മണിയോടെയാണ്‌ സംഭവം. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന്‌ മട്ടാഞ്ചേരി, എറണാകുളം ക്ലബ്ബ്‌റോഡ്‌ ,പോര്‍ട്ടട്രസ്‌റ്റ്‌ എന്നിവിടങ്ങലില്‍ നിന്നുളള അഞ്ച്‌ അഗ്നി രക്ഷാസേന യൂണിറ്റുകളെത്തിയാണ്‌ തീയണച്ചത്‌. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുളളതായി സിഫ്‌റ്റ്‌ ഡയറക്ടര്‍ ഡോ. ലീല എഡ്വിന്‍ അറിയിച്ചു.

വല നിര്‍മാണ യൂണിറ്റിന്റെ കൂടുതല്‍ മുറികളിലേക്ക്‌ തീ പടരുന്നതിനുമുമ്പെ തീയണക്കാനായതിനാല്‍ ലക്ഷക്കണക്കിന്‌ രൂപ വിലവരുന്ന വലകളും റോപ്പുകളും സംരക്ഷിക്കാന്‍ കഴിഞ്ഞു. കെട്ടിടത്തോട്‌ ചേര്‍ന്നുളള മുറിയില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തീ വീണതാകാം തീപിടുത്തത്തിന്‍രെ കാരണമെന്ന്‌ ഫ.യര്‍ ഫോഴ്‌സുദ്യോഗസ്ഥര്‍ പറഞ്ഞു

ക്ലബ്‌ റോഡ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ പി.കെ സുരേഷ്‌, മട്ടാഞ്ചേരി അസി. സ്‌റ്റേഷന്‍ ഓഫീസര്‍ മനോജ്‌ എസ്‌ നായിക്‌ . കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റിലെ ചീഫ്‌ ഫയര്‍ ഓഫീസര്‍ സുബ്രമണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം ഫയര്‍ ഫോഴ്‌സ്‌ ജീവനക്കാര്‍ എത്തത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →