കൊച്ചി: റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐ.വടക്കഞ്ചേരി, തൃശ്ശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ ടോൾ പിരിവിനുള്ള നീക്കം കരാർ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയിൽ സർവ്വീസ് റോഡോ, മലിനജലമൊഴുകുന്ന കാനയോ ഏർപ്പെടുത്തിയിരുന്നില്ല.
തദ്ദേശവാസികളുടെ സൗജന്യ പാസിലും തീരുമാനമായില്ല. ഈ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസമായുള്ള ഡിവൈഎഫ്ഐ സമരം.പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി ടി എം ശശി പറഞ്ഞു. ടോൾ പ്ലാസ ഉപരോധിക്കുകയും ചെയ്തു.
ബിജെപിയും സമര രംഗത്തുണ്ട്. ഒറ്റവരി സമരം നടത്തിയാണ് ബിജെപി പ്രതിഷേധിച്ചത്. നിർമാണം പൂർത്തിയായില്ലെങ്കിലും ടോൾ പിരിക്കാനുള്ള സംവിധാനങ്ങൾ സജ്ജമായി. ട്രയൽ സ്കാനിങ്ങും തുടങ്ങി

