കോഴിക്കോട്: വടകര ഷീ ലോഡ്ജ് തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ക്കായി വടകര നഗരത്തിലേക്ക് എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് താമസത്തിനും വിശ്രമത്തിനുമായി വടകര നഗരസഭയിലെ ഷീ ലോഡ്ജ് ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഒരേസമയം 24 പേര്‍ക്ക് താമസിക്കാം. എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് മുറികള്‍, സാധാരണ നിലയിലുള്ള ആറ് മുറികള്‍, രണ്ട് സിംഗിള്‍ മുറികള്‍, ഡോര്‍മെട്രി എന്നിങ്ങനെയാണ് മുറികള്‍ ഒരുക്കിയിരിക്കുന്നത്.

വടകര നഗരത്തിന് സമീപമുള്ള പുതിയാപ്പയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് വേഗത്തില്‍ എത്തിച്ചേരാം. ഒരാള്‍ക്ക് രണ്ടുദിവസത്തേക്കുള്ള താമസ സൗകര്യമാണ് ലഭിക്കുക. കാരണം ബോധിപ്പിക്കുന്നപക്ഷം കൂടുതല്‍ ദിവസം തങ്ങാം. താമസക്കാര്‍ക്കുള്ള ഭക്ഷണവും നല്‍കും. 

രാത്രിസമയങ്ങളില്‍ ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന സ്ത്രീകളെ സുരക്ഷിതമായി ഷീ ലോഡ്ജിലെത്തിക്കാന്‍ വനിതകള്‍ ഡ്രൈവര്‍മാരായ വാഹന സംവിധാനവും കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 57 ലക്ഷംരൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →