സംവിധായകൻ ബാലചന്ദ്രകുമാറിനെതിരിരെ പീഡനപരാതിയുമായി യുവതി

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ വെളിപ്പെടുതത്ലുമായി യുവതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തു 2022 ഫെബ്രുവരി 5 ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. എറണാകുളം എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.

അതേ സമയം ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ദിലീപും സഹോദരൻ അനൂപും ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങൾ പുറത്തുവരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →