ചലച്ചിത്ര നടനും നാടന്‍ പാട്ട് കലാകാരനുമായിരുന്ന കലാഭവന്‍മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് ‘മണിനാദം ‘ എന്ന പേരില്‍ ജില്ലാതല നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. യൂത്ത് ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ടീമിൽ പരമാവധി 10 പേരെ അനുവദിക്കും. അംഗങ്ങളുടെ പ്രായം 18 നും 40 നും ഇടയില്‍ ആയിരിക്കണം. പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക്ക് പാടില്ല. 10 മിനുട്ട് ദൈര്‍ഘ്യമുള്ള നാടന്‍ പാട്ടുകളുടെ വീഡിയോ എംപി 4 സൈസിൽ ഒരു ജി.ബി ക്കുള്ളില് റെക്കോര്‍ഡ് ചെയ്ത് ജില്ലാ യുവ ജനകേന്ദ്രം കോഴിക്കോട് ഓഫീസില്‍ ഫെബ്രുവരി പതിനഞ്ചിനകം നേരിട്ട് ലഭ്യമാക്കണം. ക്ലബ്ബിന്റെ പേര്, വിലാസം ,ഫോണ്‍ നമ്പര്‍ എന്നിവയും വീഡിയോക്കൊപ്പം സമര്‍പ്പിക്കണം. വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് മണി നാദം 2022’ എന്നു രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. മത്സരത്തില്‍ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം ലഭിക്കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും ജില്ലാ യുവജനകേന്ദ്രം, സിവില്സ്റ്റേഷന്, ബി – ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോൺ:9605098243, 8138898124.
കോഴിക്കോട്: മണിനാദം 2022 ‘ നാടന്‍ പാട്ട് മത്സരം
