കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുളള ചെലവ്‌ സര്‍ക്കാരില്‍ നിന്ന്‌ ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനം

പാലക്കാട്‌ : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുളള ചെലവിനായി അനുവദിച്ചിട്ടുളള 1000രൂപ സര്‍ക്കാരില്‍ നിന്ന്‌ ഉടന്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം. നാളിതുവരെയുളള കുടിശിക തുക ലഭ്യമാക്കാനും തുടര്‍ന്ന്‌ നിലവിലുളള തുക വര്‍ദ്ധിപ്പിക്കാനുമുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പന്നിശല്യം രൂക്ഷമായ ഗ്രാമപഞ്ചാത്തുകളിലെ പ്രസിഡന്റുമാര്‍, ഡിഎഫ്‌ ഒ മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന്‌ കാട്ടുപന്നിശല്യം തടയാമുളള പ്രായോഗിക മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്‌ത്‌ ഒരാഴ്‌ചക്കുളളില്‍ തീരുമാനിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കാട്ടുപന്നി ശല്യമുളള പഞ്ചായത്തുകളില്‍ പഞ്ചായത്തിന്‌ ഒരെണ്ണം എന്ന കണക്കില്‍ കൂട്‌ സ്ഥാപിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസകരമാകുമെന്ന്‌ മന്ത്രി പറഞ്ഞു.

നെന്മാറ ഡിവിഷനുകീഴില്‍ 160, മണ്ണാര്‍ക്കാട്‌ ഡിവിഷനില്‍ 59, എന്നിങ്ങനെ കാട്ടുപന്നികളെ വെടിവെച്ചു കൊന്നിട്ടുണ്ടെന്ന്‌ ഡിഎഫ്‌ഒ അറിയിച്ചു. ജില്ലാ കളക്ടര്‍ മണ്‍മയിജോഷി, ജില്ലാ പോലീ,സ്‌ മേധാവി ആര്‍ വിശ്വനാഥ്‌ ,പാലക്കാട്‌ ഡിഎഫ്‌ഒ കുറ ശ്രീനിവാസ്‌ നെന്മാറ ഡിഎഫ്‌ഒ സിപി നിഷ്‌ , മണ്ണാര്‍ക്കാട്‌ ഡിഎഫ്‌ എം കെ സുജിത്‌, ചീഫ്‌ ഫോറസ്‌റ്റ ്‌വെറ്റിനറി ഓഫീസര്‍ ഡോ.അരുണ്‍ സ്‌കറിയാ എന്നിവര്‍ പങ്കെടുത്തു.

തോക്കുപയോഗിക്കുന്നതിന്‌ ലൈസന്‍സുളള കര്‍ഷകരെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‌ അടിയന്തിര നടപടിസ്വീകരിക്കണം, കാട്ടുപന്നികളെ വെടിവെക്കുന്നതിനായി ആവശ്യമുളള ഗതാഗത ചെലവും ഇന്ധനചെലവും അതാത്‌ ഗ്രാമ പഞ്ചായത്തുകളും പാടശേഖര സമിതികളും ചേര്‍ന്ന്‌ നല്‍കണം, പുലിയുടെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കുന്നതിന്‌ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ ശ്രദ്ധിക്കേണ്ടതാണ്‌. വനം വകുപ്പിന്റെ നിയമപ്രകാരം കാട്ടുപന്നികളെ വെടി വയ്‌ക്കുന്നതിന്‌ ഡിഎഫ്‌ഒ മാരുടെ മുന്‍കൂട്ടിയുളള അനുമതി ആവശ്യമുണ്ട്‌ തോക്ക്‌ലൈസന്‍സുളള കര്‍ഷകര്‍ അപേക്ഷ നല്‍കുന്ന മുറക്ക്‌ അവരെ എംപാനല്‍ ലിസ്‌റ്റില്‍ ഉള്‍പ്പടുത്തേണ്ടതാണ്‌ മറ്റുസ്ഥലങ്ങളില്‍ ചെയ്യുന്നതുപോലെ കാട്ടുപന്നികള കൈണിവച്ചുപിടിക്കുന്ന രീതി പ്രവര്‍ത്തികമാക്കണം. എന്നിങ്ങനെയുളള നിര്‍ദ്ദേശങ്ങളും യോഗം പുറപ്പെടുവിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →