മൊഡേണ വാക്സിന്റെ പതിപ്പ് സ്വന്തം പതിപ്പ് നിര്‍മിക്കാന്‍ ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: കോവിഡ് വാക്സിനേഷന്‍ നിരക്ക് കൂട്ടുന്നതിനായി ദക്ഷിണാഫ്രിക്ക മൊഡേണ വാക്സിന്റെ പതിപ്പ് സ്വന്തം നിലയില്‍ നിര്‍മിക്കുന്നു. വരുന്ന നവംബറില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങാനാകുമെന്നു പുതിയ വാക്സിന്റെ നിര്‍മാതാക്കളായ അഫ്രിജെന്‍ ബയോളജിക്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ കോവിഡ് വാക്സിനേഷന്‍ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണു ദക്ഷിണാഫ്രിക്ക. വാക്സിനു പേറ്റന്റ് നിര്‍ബന്ധമാക്കില്ലെന്നു നേരത്തെ മൊഡേണ വ്യക്തമാക്കിയിരുന്നു. വാക്സിന്റെ തങ്ങളുടേതായ പതിപ്പ് നിര്‍മിക്കാന്‍ കേപ്ടൗണിലെ ശാസ്ത്രജ്ഞര്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്്. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞരുടെ നീക്കത്തിനു ലോകാരോഗ്യസംഘടനയുടെ പിന്തുണയുമുണ്ട്. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണു വാക്സിന്‍ നല്‍കിയിരിക്കുന്നത്. അതേ സമയം, വടക്കേ അമേരിക്കയില്‍ 60 %, യൂറോപ്പില്‍ 63 %, ഏഷ്യയില്‍ 61 % എന്നിങ്ങനെയാണു വാക്സിനേഷന്‍ നിരക്ക്. ദക്ഷിണാഫ്രിക്കയില്‍ 27 ശതമാനം ആളുകള്‍ക്കു മാത്രമേ വാക്സിന്‍ നല്‍കിയിട്ടുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →