കൊല്ലം: രണ്ടുപെണ്‍മക്കളെ വെളളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ചു. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)ആണ് തൂങ്ങി മരിച്ചത്. രണ്ടുവയസുളള മകള്‍ പ്രേമയെയും ആറുമാസം പ്രായമുളള ഇളയ മകളെയും ബക്കറ്റിലെ വെളളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവ് ജപഷൈന്‍ വര്‍ക്കലയിലെ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ഭര്‍തൃമാതാവ് പുറത്തുപോയശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴണ് വിജിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ഫെബ്രുവരി ഒന്നിന് ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. വിജി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ തെരക്കിയപ്പോഴാണ് വീടിന് പിന്‍വശത്ത ബക്കറ്റിലെ വെളളത്തില്‍ മരിച്ച നിലയില്‍ കുഞ്ഞുങ്ങളെ കണ്ടത്. മാര്‍ത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്‌പി ഗണേശന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മൃതദേഹങ്ങള്‍ പോസ്‌റ്റ് മോര്‍ട്ടത്തിനായി കുഴിത്തുറ ആശുപത്രിയിലേക്ക് മാറ്റി.