മലപ്പുറം: അഞ്ചുലക്ഷം രൂപ വിലവരുന്ന 9,000 പാക്കറ്റ് ഹാന്‍സുമായി രണ്ടുപേര്‍ പിടിയിലായി. ചെര്‍പ്പുളശേരിയില്‍ നിന്ന് പെരിന്തല്‍മണ്ണിയിലേക്ക് പാസഞ്ചര്‍ ഓട്ടോയില്‍ കടത്തവെയാണ് പിടിയിലായത്. ചെര്‍പ്പുളശേരി പൊട്ടച്ചിറ സ്വദേശികളായ മലയില്‍താഴത്തേതില്‍ മൊയ്‌തിന്‍കുട്ടി (40),മണ്ണാര്‍കുന്നത്ത് മുഹമ്മദാലി (37) എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്.
പെരിന്തല്‍മണ്ണസിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ സി.കെ നൗഷാദ്, ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡിലെ സിപി മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍.ടി കൃഷ്‌ണകുമാര്‍, എം മനോജ് കുമാര്‍, പെരിന്തല്‍മണ്ണ സറ്റേഷനിലെ എഎസ്‌ഐ ബൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

