ഒമിക്രോണ്‍ ഭേദമായവരില്‍ വീണ്ടും അതേരോഗം കണ്ടെത്തി

ന്യൂഡല്‍ഹി: കോവിഡിന്റെ വകഭേതമായ ഒമിക്രോണ്‍ ബാധിച്ച്‌ ഭേദമായ ശേഷം വീണ്ടും ഒമിക്രോണ്‍ ബാധ കണ്ടെത്തി. ന്യൂഡല്‍ഹിയിലെ മാക്‌സ്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ രണ്ട്‌ ഡോക്ടര്‍മാരിലാണ്‌ രോഗബാധ കണ്ടെത്തിയത്‌. രോഗം ഭേദമായി വെറും 10 ദിവസത്തിനുളലിലാണ്‌ കോവിഡ്‌ ചികിത്സ നടത്തുന്ന രണ്ട്‌ ഡോക്ടര്‍മാരില്‍ വീണ്ടും ഒമിക്രോണ്‍ ബാധയുണ്ടായത്‌.

14 ദിവസങ്ങള്‍ക്കുമുമ്പാണ്‌ ഇവര്‍ക്ക്‌ ഒമിക്രോണ്‍ വകഭേത ലക്ഷണങ്ങള്‍ കണ്ടത്‌. രോഗം ചികിത്സിച്ച ഭേതമാക്കുകയും ചെയ്‌തു. എന്നാല്‍ 7 മുതല്‍ 10 ദിവസത്തിനകം വീണ്ടും രോഗം കണ്ടെത്തി. പനി തലവേദന ശരീരവേദന, തൊണ്ടവേദന എന്നിങ്ങനെ അതേലക്ഷണങ്ങളോടെയാണ്‌ രോഗബാധ കണ്ടതെന്ന്‌ മാക്‌സ്‌ ആശുപത്രിയിലെ കാര്‍ഡിയാക്‌ വിഭാഗം അസ്‌തെറ്റിസ്റ്റ്‌ ഡോ. ജിത്തുമോനി ബൈശ്യ പറഞ്ഞു. എന്നാല്‍ ഒമിക്രോണ്‍ രണ്ട്‌ വകഭേതമാണോ വന്നതെന്ന്‌ ഇനിപരിശോധനയിലൂടെ വേണം കണ്ടുുപിടിക്കാന്‍. ഇത്തരത്തില്‍ രോഗബാധക്ക്‌ സാധ്യതയുളളതായി വിദഗ്‌ദര്‍ പറയുന്നു. ആദ്യം രോഗം വന്നത്‌ ചെറിയ തോതിലോ മിതമായോ ആണെങ്കില്‍ അതിനോട്‌ രോഗിയിലുണ്ടായ പ്രതിരോധം ശക്തമാകില്ല അത്തരത്തില്‍ വന്നാല്‍ വീണ്ടും രോഗബാധ ഉണ്ടാകാമെന്നാണ്‌ വിദഗ്‌ധാഭിപ്രയം

വളരെ ലഘുവായ തോതിലാണെങ്കിലും ഇത്തരത്തില്‍ രോഗികളില്‍ കോവിഡ്‌ ലക്ഷണത്തോടെ രോഗമുണ്ടാകാം. ആദ്യം രോഗം വന്ന്‌ രണ്ടാഴ്‌ചക്കകം പരിശോധിച്ചാലും ചത്തവൈറസിന്റെ സാന്നിദ്ധ്യം മൂക്കിനുളളിലുളളതിനാല്‍ ആര്‍ടിപിസിആര്‍ ഫലത്തില്‍ പോസിറ്റീവ്‌ എന്ന് കാണിക്കാനിടയുണ്ട്‌. അതിനാല്‍ കൃത്യമായ പരിശോധന വേണമെന്നാണ്‌ വിദഗ്‌ദര്‍ പറയുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →