ദേശീയഗാനത്തെ അപമാനിച്ചെന്ന്: മമതയ്ക്കു സമന്‍സ്

മുംബൈ: ദേശീയഗാനത്തെ അപമാനിച്ചെന്ന പരാതിയില്‍ കോടതിയില്‍ ഹാജരാകാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കു സമന്‍സ്.അടുത്തമാസം രണ്ടിനു ഹാജരാകാനാവശ്യപ്പെട്ട് മുംെബെ മെട്രോപോളിറ്റന്‍ കോടതിയാണു സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മമതയുടെ മുംെബെ സന്ദര്‍ശനവേളയിലാണു സംഭവം. ദേശീയഗാനത്തിനു മമത അര്‍ഹിക്കുന്ന ആദരം നല്‍കിയില്ലെന്നുകാട്ടി ബി.ജെ.പി. മുംബൈ യൂണിറ്റ് ഭാരവാഹിയാണു കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →