ചെന്നൈയിനെ ഈസ്റ്റ് ബംഗാള്‍ തളച്ചു

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍.തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 2-2 നാണ് അവസാനിച്ചത്. ഇരുടീമുകളും പന്തടക്കത്തില്‍ ഒപ്പത്തിനൊപ്പംനിന്നു. രണ്ടാം മിനിറ്റില്‍ ഹിരാ മോണ്ഡലിന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈയിന്‍ മുന്നിലെത്തി. 14-ാം മിനിറ്റില്‍ നിന്‍തോയ്ബ മീതേയ് ലീഡ് ഇരട്ടിയാക്കി. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കിയത്. സിഡോയലാണ് ഗോളടിച്ചത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ പകരക്കാരന്‍ ഹാംതെയും ഗോളടിച്ചു. 15 കളികളില്‍നിന്നു പത്തു പോയിന്റ് നേടിയ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തു തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →