വധശിക്ഷ വിധിക്കപ്പെട്ട് 413 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ യു.പിയില്‍

ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്നത് 413 പേര്‍. 2020 അവസാനം വരെയുള്ള കണക്കാണിത്.ഇതില്‍ 94 പേര്‍ക്കു 202ലാണു വധശിക്ഷ വിധിച്ചതെന്നും പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ-2020 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേവര്‍ഷം 29 പേരുടെ വധശിക്ഷ വിവിധ കോടതികള്‍ ജീവപര്യന്തം തടവുശിക്ഷയായി ഇളവു ചെയ്തെന്നു നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളിലുണ്ട്. 2020-ല്‍ 94 പേര്‍ക്കു വധശിക്ഷ വിധിച്ചതില്‍ 15 പേര്‍ വീതം യു.പിയിലും രാജസ്ഥാനിലുമാണ്.

പശ്ചിമ ബംഗാളില്‍ 14 പേരും. വധശിക്ഷ ഇളവുചെയ്തു വിട്ട 29 പേരില്‍ ഏഴു പേര്‍ മഹാരാഷ്ട്രയിലാണ്.ഏറ്റവും കൂടുതല്‍ പേര്‍ വധശിക്ഷ കാത്തുകഴിയുന്നതു യു.പിയിലാണ്- 53 പേര്‍. മഹാരാഷ്ട്ര 49, മധ്യപ്രദേശ് 40 എന്നിങ്ങനെയാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ എണ്ണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →