ജനുവരി മാസത്തില്‍ ജിഎസ്ടി ഇനത്തില്‍ ലഭിച്ചത് 1,38,394 കോടി രൂപ

ന്യൂഡല്‍ഹി; 2022 ജനുവരി മാസത്തില്‍ രാജ്യത്താകമാനം ജിഎസ്ടി ഇനത്തില്‍ ലഭിച്ചത് 1,38,394 കോടി രൂപയെന്ന് ധനമന്ത്രാലയത്തിന്റെ റിപോര്‍ട്ട്. അതില്‍ 24,674 കോടി രൂപ കേന്ദ്ര ജിഎസ്ടി ഇനത്തിലും 32,016 കോടി രൂപ സംസ്ഥാന ജിഎസ്ടി ഇനത്തിലും ശേഖരിച്ചു. ഐജിഎസ്ടി ഇനത്തില്‍ 72,030 കോടി രൂപയാണ്. ഇതില്‍ 35,181 കോടി രൂപ ഇറക്കുമതിയാണ്. സെസ് ഇനത്തില്‍ 9,674 രൂപ ശേഖരിച്ചു. ഇതില്‍ 517 കോടി ഇറക്കുമതിയാണ്. 2021 ഏപ്രിലിലാണ് ജിഎസ്ടി ഇനത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്, 1,39,708 കോടി രൂപ. 2022 ജനുവരി 30വരെയുള്ള ഒരു മാസം 1.05 കോടി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. അതില്‍ 36 ലക്ഷം ക്വാര്‍ട്ടേര്‍ലി റിട്ടേണ്‍ ആണ്. 29,726 കോടി രൂപ ഐജിഎസ്ടി റെഗുലര്‍ സെറ്റില്‍മെന്റ് നടത്തി. അതില്‍ 24,180 കോടി കേന്ദ്ര ജിഎസ്ടിയും 24,180 കോടി സംസ്ഥാന ജിഎസ്ടിയുമാണ്. ഐജിഎസ്ടിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 50:50 സെറ്റില്‍മെന്റ് നടത്തിയപ്പോള്‍ 35,000 കോടി രൂപ വച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →