ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഫെബ്രുവരി 11 വരെ നീട്ടി.റോഡ്ഷോ, പദയാത്ര, െസെക്കിള്‍/െബെക്ക്/വാഹനറാലികള്‍, മറ്റ് ജാഥകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള നിരോധനം തുടരുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ കമ്മിഷന്‍ ഇളവ് നല്‍കിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിലെ യോഗങ്ങളിലും പൊതുപരിപാടികളിലും ആയിരം പേര്‍ക്കു പങ്കെടുക്കാം. നേരത്തേ ഇത് 500 ആയിരുന്നു. 20 പേര്‍ക്ക് ഒന്നിച്ച് വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ പങ്കെടുക്കാം. നേരത്തേ 10 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്. ഹാളുകളിലും മറ്റു കെട്ടിടങ്ങള്‍ക്കുള്ളിലും വച്ചുള്ള യോഗങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം മുന്നൂറില്‍നിന്ന് 500 ആയും ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കമ്മിഷന്‍ കൂടിക്കാഴ്ച നടത്തി കോവിഡ് സാഹചര്യം വിലയിരുത്തി.