റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മേപ്പടിയന്റെ കളക്ഷൻ – നഷ്ടമോ ലാഭമോ –

February 1, 2022 - 9:57 am

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയൻ. ഉണ്ണിമുകുന്ദൻ നായകനായ ഈ ചിത്രം തന്റെ കരിയറില്‍ ഏറെ പ്രതീക്ഷ നല്‍കിയ ചിത്രം കൂടിയാണ്.

‘മേപ്പടിയാ‍ന്റെ’ തിയറ്ററുകളിലെ പ്രദര്‍ശനം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തുമ്ബോള്‍ ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരിക്കുയാണ്.കേരളത്തില്‍ നിന്ന് മാത്രമായി 5 കോടി 10 ലക്ഷം രൂപയ്ക്കടുത്ത് ഗ്രോസ് കളക്ഷനാണ് നേടിയത്.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നായി 1 കോടി 65 ലക്ഷത്തോളം നേടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള കളക്ഷനില്‍ നിന്നുള്ള വിഹിതമായി രണ്ടരക്കോടിയും ഗള്‍ഫ് വിതരണാവകാശം നല്‍കിയതില്‍ നിന്ന് 50 ലക്ഷവുമാണ് തിയറ്റര്‍ റിലീസില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്. 5.5 കോടിയോളം മുതല്‍മുടക്കി തിയറ്ററുകളിലെത്തിച്ച ചിത്രം പക്ഷേ മറ്റ് ബിസിനസുകളില്‍ നിന്നുള്ള തുകകള്‍ കൂടി കണക്കിലെടുക്കുമ്ബോള്‍ ലാഭകരമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

സാറ്റലൈറ്റ് അവകാശത്തിന് 2.5 കോടിയും ഒടിടി റൈറ്റ്സിന് 1.5 കോടിയും ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 4 ഭാഷകളിലെ റീമേക്ക് അവകാശം നല്‍കിയതിലൂടെ 2 കോടി രൂപയും ലഭിച്ചതായാണ് വിവരം.

രാഹുല്‍ സുബ്രമണ്യമാണ് സംഗീതം, നീല്‍ ഡി കുന്‍ഹ ക്യാമറ, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചു.ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *