റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരികള്‍ നേട്ടത്തില്‍

February 1, 2022 - 9:48 am

മുംബൈ: ബജറ്റ് ചൂടില്‍ നേട്ടം കൊയ്ത് ആഭ്യന്തര ഓഹരി വിപണികള്‍. സൂചികകള്‍ ഇന്നലെ വന്‍ കുതിപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എട്ട് മുതല്‍ എട്ടര ശതമാനം വളര്‍ച്ച നേടുമെന്ന സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിലെ വിലയിരുത്തലാണ് ഇന്നലെ ഓഹരി വിപണിയെ നേട്ടത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍.രാജ്യത്തിന്റെ വളര്‍ച്ചാ അതിവേഗം കൂട്ടുന്ന, പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്ന ഒന്നാകും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് വിപണിയുടെ മുന്നേറ്റത്തിന് പ്രധാന കാരണം.സെന്‍സെക്‌സ് 813.94 പോയിന്റ് നേട്ടത്തില്‍ 58,014.17ലും നിഫ്റ്റി 237.80 പോയിന്റ് ഉയര്‍ന്ന് 17,339.80ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് മുഖ്യ സൂചികകളും ഇന്നലെ 1.4 ശതമാനം നേട്ടമുണ്ടാക്കി. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല പ്രതികരണങ്ങളും സൂചികകള്‍ക്ക് കരുത്തായി. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്ന സാമ്പത്തിക സര്‍വെയിലെ നിരീക്ഷണം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കി.

ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയ മേഖലകള്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ മുന്നേറി. വിശാല വിപണിയിലും മുന്നേറ്റം പ്രകടനമായിരുന്നു. ബിഎസ്ഇ മിഡ് കാപ് സൂചിക 1.7 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.9 ശതമാനം നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, വിപ്രോ, ബിപിസിഎല്‍, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവരായിരുന്നു നിഫ്റ്റിയിലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഇന്റസ്ഇന്റ് ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ, എച്ച്യുഎല്‍ എന്നിവയാണ് ഇന്നലെ തിരിച്ചടി നേരിട്ട പ്രധാന ഓഹരികള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *