കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്ന്‌തിരിച്ചടി. നാലാംഫോണ്‍ നല്‍കാത്തത് അന്വേഷണവുമായുളള നിസഹകരണമാണെന്നാണ് വിലയിരുത്തല്‍ ഈ സാഹചര്യത്തില്‍ ഫോണ്‍ കണ്ടെത്താനുറച്ചാണ് അന്വേഷണ സംഘം. ഇത് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ദിലീപ് സുപ്രീംകോടതിയെ സമീപിക്കും.
കേസില്‍ ദിലീപിനെ കസറ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാനുളള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ഭാര്യ കാവ്യ മാധവനെതിരെയും നിരന്തരം വെളിപ്പെടുത്തലുകള്‍ വരുന്നു. ഇതിനൊപ്പം ദിലീപിന്‍രെ സഹോദരിയെയും ബാലചന്ദ്രകുമാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.തനിക്കെതിരെ തെളിവില്ലെന്ന ദിലീപിന്റെ വാദം തകകര്‍ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കേസില്‍ പ്രതികല്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ശക്തമായ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുകൂടി കോടതിയെ ധരിപ്പിച്ച് ദിലീപിനെ കസറ്റഡിയില്‍ എടുക്കാനുളള നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്
അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുളള പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ആലുവാ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപുള്‍പ്പെടയുളള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച സംസാരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 മെയ്‌മാസത്തിലാണിത്. 2019 തുടക്കത്തില്‍ സിനിമാ നിര്‍മാതാവും ആലുവാ സ്വദേശിയുമായ ശരതും ഒരു വിദേശ മലയാളിയുമായും ചില തര്‍ക്കങ്ങളുണ്ടായി. ഇതിനിടയിലും ഗൂഡാലോചനയുമയാി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സലിം, ദാസന്‍ എന്നിവരുടെ മൊഴികളും ഗൂഡാലോചന സാധൂകരിക്കുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.
ഹൈക്കോടതിയടില്‍ ദിലീപിന്റെ ആവശ്യങ്ങള്‍ മിക്കതും കോടതി പരിഗണിച്ചില്ല. ചോദ്യം ചെയ്യലിന് നിബന്ധന വെക്കണമെന്ന ആവശ്യം കോടതി തളളിയിരുന്നു. അന്വെഷണത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച് നല്‍കുകയും ചെയ്‌തു. മൂന്നുദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ദിവസം ദിലീപും സംഘവും മൊബൈല്‍ഫോണുകള്‍ മാറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ദിലീപിന്റെ പഴയ ഫോണ്‍ ഹാജരാക്കാന്‍ കത്തുനല്‍കുകയും ചെയ്‌തു. എന്നാല്‍ ഇതിനെ മറികടക്കാന്‍ സ്വയമെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനക്കയച്ചതായി നല്‍കിയ മറുപടി കത്ത് ദിലീപിന് കുരുക്കായി മാറുകയും ചെയ്‌തു. ഫോണ്‍ ഹാജരാക്കാന്‍ സമയമാവശ്യപ്പെട്ടപ്പോള്‍ കോടതി പരിഗണിച്ചതുമില്ല.

