കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം: മണിപ്പൂരില്‍ ബിജെപി നേതാക്കളുടെ രാജി, പ്രക്ഷോഭം

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലെ അതൃപ്തിയെ തുടര്‍ന്ന് മണിപ്പൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പലരും പാര്‍ട്ടി വിട്ടു. എത്ര നേതാക്കളാണ് പാര്‍ട്ടി വിട്ടതെന്ന് വ്യതക്തമല്ല. 60 പേരുടെ പട്ടിക പ്രഖ്യാപിച്ചതില്‍ പത്ത് പേരെങ്കിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ്. പാര്‍ട്ടിക്കൊപ്പം നിന്നവരെ പരിഗണിക്കാതെ കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ പരിഗണിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബീരന്‍ സിങ് എന്നിവരുടെ കോലം കത്തിച്ചും പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തുമായിരുന്നു പ്രതിഷേധം. വിവിധ സ്ഥലങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ തടിച്ച് കൂടി. മുഖ്യമന്ത്രി ബീരന്‍ സിങ് ഹെയ്ങാങ് മണ്ഡലത്തില്‍ നിന്നും ബിസ്വജത് സിങ് തോങ്യു മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. അതേസമയം പാര്‍ട്ടി പ്രഖ്യാപിച്ച 60 സീറ്റുകളില്‍ മൂന്നിടത്ത് മാത്രമാണ് വനിതകള്‍ മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →