ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക്: ഉത്തരവ് മരവിപ്പിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് എസ്ബിഐ മരവിപ്പിച്ചു. പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ അറിയിച്ചു.മൂന്നു മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ മുന്നോട്ട് വന്നിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ താല്‍കാലിക അയോഗ്യരായി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →