മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരന്‍ തൂങ്ങി മരിച്ചനിലയില്‍

തിരുവനന്തപുരം : മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരന്‍ രാജഗുരുബാലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളത്തെ ലൈബ്രറിക്കുളളിലാണ്‌ അയാള്‍ ജീവനൊടുക്കിയത്‌. മരണകാരണം സഹോദരന്‍ രഘുചന്ദ്രബാലാണ്‌ എന്നെഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഗുരുതരമായ ആരോപണങ്ങളാണ്‌ ആത്മഹത്യാകുറിപ്പില്‍ ഉന്നയിക്കുന്നത്‌.

മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ മാറ്റി വച്ചു. ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികളെന്ന്‌ പോലീസ്‌ അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →