റൂട്ട്മാപ്പിലെ പുതിയ ഗാനം റിലീസായി

ബാഹുബലി ഗായിക നയന നായരും നിഖിൽ മാത്യുവും ചേർന്ന് പാടിയ റൂട്ട്മാപ്പിലെ പുതിയ ഗാനം റിലീസ് ആയി. പ്രശസ്തനടൻ അനീഷ് റഹ്മാനാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.പൂര്‍ണമായും പൊളിഞ്ഞു കിടന്ന ഗോഡൗണില്‍ കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്സിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഗംഭീര സെറ്റ് പാട്ടിന്റെ വിഷ്വല്സിനെ കൂടുതല് മനോഹരമാക്കി.

ഓ വൈഗ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ശരത് രമേശിന്റെതാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് കര്മ്മയാണ്.

മക്ക്ബൂല്‍ സല്‍മാന്‍, സിന്‍സീര്‍, ആനന്ദ് മന്‍മദന്‍, സുനില്‍ സുഖധ, സംവിധായകന്‍ ഡിജോ ജോസ് ആന്റനി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധര്‍ ,ഗോപു കിരണ് തുടങ്ങി വലിയ ഒരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റ ബി നിലവറയും ഷാര്‍ജാപ്പള്ളിയും എന്ന മാസ് മസാല എന്റര്‍ടൈനറിന് മുന്നോടിയായി ലോക്ക്ഡൌണ്‍ സാഹചര്യത്തില്‍ ചെന്നൈയിലും, ചൈനയിലും, തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ അവസാനവട്ടപണികള്‍ പുരോഗമുക്കുകയാണ്..

കോവിഡ് പശ്ചാത്തലത്തില് സൂരജ് സുകുമാരന് നായരും അരുണ് കായകുളവും ചേർന്നാണ് റൂട്ട് മാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്മശ്രീ മീഡിയാസിന്റെ ബാനറില് ശബരിനാഥ് ജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന് ആഷിക്ക് ബാബു, അരുണ് ടി ശശി എന്നിവരാണ്.

എഡിറ്റിംഗ് കൈലാഷ് എസ് ഭവന്, ബി.ജി.എം റിജോ ജോൺ, പ്രൊഡക്ഷന് കൺട്രോളർ മുരുഗൻ എസ്, കോസ്റ്റ്യും ഗോപിക സൂരജ്, ഷിബു പരമേശ്വരന്, മേക്കപ്പ് വിനീഷ് മടത്തില്, അർഷാദ് വർക്കല,ആർട്ട് ഡയറക്ടര് & പ്രൊജക്‌ട് ഡിസൈനര് മനോജ് ഗ്രീന്വുഡ്സ്, ചീഫ് അസോസിയേറ്റ് അഖിൽ രാജ് , ക്രിയേറ്റീവ് ഹെഡ് സുജിത്ത് എസ് നായർ, ശരത് രമേശ്. പ്രൊജക്‌ട് കോർഡിനേറ്റർ ശരത് ശശിധരൻ ,പബ്ലിസിറ്റി ഡിസൈനർ മിഥുന്ദാസ്, സ്റ്റിൽ സ് ഷാലു പേയാട്,ഗണേശ് മഹേന്ദ്രന്,പി.ആർ.ഓ. സുനിത സുനിൽ എന്നിവർ നിർവ്വഹിക്കുന്നു.

ഗാനത്തിന്റെ വീഡിയോ കാണാനുള്ള ലിങ്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →