മുംബൈയില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു

മുംബൈ ; ഓണ്‍ലൈന്‍ വായ്‌പയെടുത്തതിനെ തുടര്‍ന്ന്‌ കടത്തിലായ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു. തലശേരി സ്വദേശി അനുഗ്രഹ്‌(22) ആണ്‌ ആത്മഹത്യ ചെയ്‌തത്‌. മഹാരാഷ്ട്രയിലെ പൂനയിലാണ്‌ സംഭവം. പണമിടപാട്‌ സ്ഥാപനം യുവാവിന്റെ മോര്‍ഫ്‌ ചെയ്‌ത നഗ്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളുടെ നമ്പരിലേക്ക്‌ അയച്ചതിനുപിന്നാലെയാണ്‌ യുവാവ്‌ ജീവനൊടുക്കിയത്‌. മഹാരാഷ്ട്ര പോലീസ്‌ അന്വേഷണം ആരംഭിച്ചു.

2022 ജനുവരി 27 വ്യാഴാഴ്‌ച രാവിലെയാണ്‌ അനുഗ്രഹിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. യുവാവ്‌ ഓണ്‍ലൈനായി 8,000 രൂപ വായ്‌പയെടുത്തിരുന്നു. ഇത്‌ തിരച്ചടക്കാന്‍ വൈകിയതോടെ ഇയാള്‍ വായ്‌പയെടുത്ത വിവരം ഓണ്‍ലൈന്‍ വായ്‌പാ കമ്പനി യുവാവിന്റെ ഫോണിലെ വിവിധ ആളുകളുടെ നമ്പരിലേക്ക്‌ അയക്കാന്‍ തുടങ്ങി. ഇതോടൊപ്പം യുവാവിന്റെ മോര്‍ഫ്‌ ചെയ്‌ത ദൃശ്യങ്ങളും കമ്പനി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു.ഇതേ തുടര്‍ന്ന്‌ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ യുവാവ്‌ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന്‌ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →