ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്: അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

സംഗീതം, നൃത്തം, ചിത്രരചന, പെയിന്റിംഗ്, വീഡിയോഗ്രഫി, മിമിക്രി എന്നീ
മേഖലകളിൽ കഴിവുതെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ യുവാക്കൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനായി നടപ്പാക്കിവരുന്ന ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യനീതി വകുപ്പും കേരള ഡെവലപ്പ്‌മെന്റ് & ഇന്നവേഷൻ സ്ട്രാറ്റെജിക് കൗൺസിലും (കെ-ഡിസ്‌ക്) സംയുക്തമായാണ് പരിപാടി നടപ്പിലാക്കിവരുന്നത്. 15 നും 40 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാരായിരിക്കണം അപേക്ഷകർ.

അപേക്ഷയോടൊപ്പം പ്രാഗത്ഭ്യമുള്ള മേഖലകളിൽ കഴിവ് തെളിയിച്ചതിനുള്ള രേഖകളും, പ്രായം, ഭിന്നശേഷിയുടെ ശതമാനം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കേണ്ടതാണ്. ഒരു അപേക്ഷകന് പരമാവധി രണ്ടു മേഖലകളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. 2019-20 ൽ നടത്തിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ നേരിട്ടോ, രക്ഷിതാക്കൾ, ലീഗൽ ഗാർഡിയൻ, അധ്യാപകർ, കെയർ – ടേക്കർമാർ തുടങ്ങിയവർ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ്, കേരള ഡെവലപ്പ്‌മെന്റ് & ഇന്നവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ (കെ-ഡിസ്‌ക്), കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗിനിറ്റീവ് ന്യൂറോ സയൻസസ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള bit.ly/yipts എന്ന ലിങ്ക് ലഭ്യമാണ്. സമർപ്പിക്കുന്ന രേഖകളുടേയും ഓഡിഷന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അനുയാത്ര കാൾ സെന്ററുമായി 1800 – 120-1001 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →