ദേശീയ ബാലികാദിനം ആചരിച്ചു

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിതാശിശുവികസന വകുപ്പുമായി സഹകരിച്ചു ദേശീയ ബാലികാദിനം ആചരിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ. വിദ്യാധരൻ ഉദ്ഘാടനം  ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. സബിനാബീഗം അധ്യക്ഷത വഹിച്ചു.  ‘കുട്ടികളും നിയമവും’ എന്ന വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് -1, സുമി പി. എസ് ക്ലാസ്സെടുത്തു. ജില്ലാശിശു സംരക്ഷണ ഓഫീസർ ചിത്രലേഖ എസ്. സ്വാഗതവും പൂജപ്പുര ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഷീജ നന്ദിയും പറഞ്ഞു. തിരുവനന്തപുരം, പൂജപ്പുര എസ്.ഒ.എസ് ഭവനുകൾ തിരുവനന്തപുരം, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകളിലെ അന്തേവാസികൾ എന്നിവർ ഓൺലൈനിലൂടെ കലാപരിപാടികൾ അവതരിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →