ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീകോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം വിചാരണകോടതിക്ക് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫെബ്രുവരി 16ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്നും സുപ്രീം കോടതി വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന് വിചാരണ നീട്ടണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാം. വിചാരണകോടതി സമയം നീട്ടാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കും. സമയം നീട്ടണമെന്ന ആവശ്യം വിചാരണ കോടതിക്കുണ്ടെങ്കില്‍ തങ്ങളെ സമീപിക്കാമെന്നും നീതിയുക്തമായ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്നും പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടല്‍: വിചാരണ കോടതിയ്ക്ക് വിട്ട് സുപ്രീകോടതി
