പയ്യന്നൂർ: കെ. റെയിൽ പദ്ധതിക്കെതിരെ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ കാനത്ത് സർവ്വേക്കല്ലിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. കെ.റെയിലിന്റെ സാമൂഹികാഘാത പഠനം ബഹിഷ്കരിക്കുമെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു.
പ്രതിഷേധ കൂട്ടായ്മ കാനത്തെ എറക്കളവൻ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
സമരസമിതി കൺവീനർ വി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സമര പ്രവർത്തക കിഴക്കെ വീട്ടിൽ യശോദമ്മ, എ.പി.നാരായണൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ , ടി.വി. നാരായണൻ, സി.വി.ബാലൻ, ഡേവിഡ്. പി.വൈ, വാസുദേവൻ നമ്പൂതിരി, ടി.വി.രഘു, പ്രീതി. കെ.വി., സഹജൻ . ടി.ടി., പിലാ ക്കൽ അശോകൻ, അപ്പുക്കുട്ടൻ കാരയിൽ എന്നിവർ സംസാരിച്ചു.