ഇന്ത്യാ സ്‌കില്‍സ് നാഷനല്‍സില്‍ 25 മെഡലുകള്‍ നേടി കേരളം മൂന്നാം സ്ഥാനത്തെത്തി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ മല്‍സരമായ ഇന്ത്യാ സ്‌കില്‍സ് നാഷനല്‍സില്‍ 25 മെഡലുകള്‍ നേടി കേരളം മൂന്നാം സ്ഥാനത്തെത്തി. കേരളത്തെ പ്രതിനിധീകരിച്ച് 25 സ്‌കില്ലുകളില്‍ 41 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കേരളത്തിന് എട്ട് സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും നാല് മെഡാലിയന്‍ ഓഫ് എക്സലന്‍സും ലഭിച്ചു. സ്വര്‍ണം, വെള്ളി മെഡലുകളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മല്‍സരത്തില്‍ പങ്കെടുക്കാം. 26 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 500 ലധികം പേര്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →