ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നതായി പഠനറിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജെനോ സ്വീക്വൻസിങ് കൺസോർഷ്യത്തിന്റേതാണ് പഠനം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് അതിവേഗത്തിലുള്ള രോഗവ്യാപനമാണ് മൂന്നാംതരംഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിദേശയാത്ര നടത്തിയിട്ടില്ലാത്ത നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജിനോം പരിശോധന മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ നിർത്തിവെച്ചിരുന്നു.