വാക്സിനേഷന്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി: ഫ്രാന്‍സില്‍ പ്രക്ഷോഭം

പാരീസ്: പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനും, പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാനും വാക്സിനേഷന്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കുന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഫ്രാന്‍സിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. ഏകദേശം 38,000ത്തോളം പേര്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച മുതല്‍, 16 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ റസ്റ്റോറന്റുകളിലോ ബാറുകകളിലോ പ്രവേശിക്കുന്നതിനും, വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഭ്യന്തര പൊതുഗതാഗതം ഉപയോഗിക്കുന്നതിനും വാക്സിന്‍ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാക്സിന്‍ വിരുദ്ധരുടെ പ്രതിഷേധം നടന്നത്.

ഇതോടെ രാജ്യത്ത് നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കൊണ്ട് മാത്രം യാത്ര ചെയ്യാനോ, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനോ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വാക്സിനേഷന്‍ പുരോഗതി ലക്ഷ്യമിട്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ ചേരിയില്‍ നിലകൊള്ളുന്ന പ്രസിഡണ്ട് സ്ഥാനാര്‍ഥി ഫ്‌ളോറിയന്‍ ഫിലിപ്പോട്ടിന്റെ അനുയായികള്‍ പാരീസില്‍ നയിച്ച റാലികളില്‍ 5200 പേര്‍ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില പ്രകടനക്കാര്‍ അവരുടെ കുട്ടികളെ പ്രതിഷേധ പ്രകടനത്തില്‍ കൊണ്ട് വരികയും, മുഖാവരണം ധരിക്കാതിരിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →