റിപ്പബ്ലിക് ദിനാഘോഷ സമാപനത്തിലെ പ്രാര്‍ഥനാഗീതം ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് എല്ലാവര്‍ഷവും ജനുവരി 29നു വിജയ് ചൗക്കില്‍ നടക്കുന്ന ”ബീറ്റിങ് റിട്രീറ്റ്” ചടങ്ങില്‍നിന്ന് ഐബെഡ് വിത് മി (എന്നോടൊപ്പം വസിക്കുക) എന്ന പ്രശസ്തമായ പ്രാര്‍ഥനാഗീതം ഒഴിവാക്കുന്നു.
1847ല്‍ സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ സഭാംഗമായ ഹെന്റി ഫ്രാന്‍സിസ് ലിറ്റ് രചിച്ച ”ഐബെഡ് വിത് മി” രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ട പ്രാര്‍ഥനാഗീതമായിരുന്നു. ഇന്ത്യാ ഗേറ്റില്‍ അരനൂറ്റാണ്ടിലേറെയായി ജ്വലിക്കുന്ന അമര്‍ ജവാന്‍ ജ്യോതി, ദേശീയ യുദ്ധസ്മാരകത്തിലെ കെടാവിളക്കിലേക്കു പകര്‍ന്ന നടപടിക്കു പിന്നാലെയാണു ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍നിന്ന് ”ഐബെഡ് വിത് മി” ഒഴിവാക്കാനുള്ള കേന്ദ്രതീരുമാനം. ഇന്ത്യാ ഗേറ്റ് സ്മാരകത്തിലുള്ളത് ബ്രിട്ടീഷുകാര്‍ക്കു വേണ്ടി വീരമൃത്യു വരിച്ച ചില െസെനികരുടെ േപരുകള്‍ മാത്രമാണെന്നും അതുകൊണ്ടുതന്നെ അത് കോളനിഭരണകാലത്തിന്റെ സ്മാരകമാണെന്നുമാണു കേന്ദ്രനിലപാട്. ഇന്ത്യാ ഗേറ്റിന് 400 മീറ്റര്‍ അകലെ പുതുതായി പണികഴിപ്പിച്ച ദേശീയ യുദ്ധസ്മാരകത്തില്‍ 1948-ലെ ഇന്ത്യാ-പാക് യുദ്ധം മുതല്‍ 2020-ലെ ഗാല്‍വന്‍ പോരാട്ടത്തില്‍വരെ വീരമൃത്യു വരിച്ച െസെനികരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →