*എസ്.എ.ടിയിലേക്ക് റെഫർ ചെയ്യുന്നത് അത്യാവശ്യഘട്ടങ്ങളിൽ മാത്രം
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഗർഭിണികളുൾപ്പെടെ കോവിഡ് പോസിറ്റീവ് ആകുന്ന രോഗികൾക്ക് അതത് ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യമൊരുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശം. അടിയന്തര ചികിത്സ ആവശ്യമുള്ള ഗർഭിണികളെ മാത്രമേ എസ്.എ.ടി ആശുപത്രിയിലേക്ക് റെഫർ ചെയ്യാൻ പാടുള്ളുവെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
കോവിഡ് പോസിറ്റീവാകുന്ന ഗർഭിണികളുടെ പ്രസവം, സിസേറിയൻ അടക്കമുള്ള ചികിത്സാസൗകര്യങ്ങൾ ജില്ലയിലെ എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലും സജ്ജമാക്കണമെന്നും, ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ 51 പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു