വാര്യന്‍കുന്നത്ത്‌ അഹമ്മദ്‌ഹാജി മുഖ്യകഥാപാത്രമായ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തിറങ്ങി

മലബാര്‍ കലാപത്തിന്റെ പാശ്ചാത്തലത്തില്‍ വാര്യന്‍കുന്നത്ത്‌ അഹമ്മദ്‌ഹാജിയെ മുഖ്യകഥാപാത്രമാക്കി പുറത്തിറക്കുന്ന “1921 പുഴമുതല്‍ പുഴവരെ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച അലി അക്‌ബര്‍ തന്‍രെ പുതിയ പേരായ രാമസിംഹന്‍ ആണ്‌ രചന, സംവിധാനം എന്നിവക്കായി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാണം അലി അക്‌ബര്‍ എന്ന പേരില്‍ത്തന്നെയാണ്‌.

മധര്‍മ്മ എന്ന ജനകീയ കൂട്ടായ്‌മ രൂപീകരിച്ച്‌ ജനങ്ങളില്‍ നിന്ന്‌ പണം സംഭാവനയായി സ്വീകരിച്ചാണ്‌ ചിത്രം നിര്‍മിച്ചത്‌. വാര്യന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ വേഷത്തില്‍ തലൈവാസല്‍ വിജയ്‌ ആണ്‌ എത്തുന്നത്‌. ജോയ്‌ മാത്യു, ആര്‍എല്‍വി രാമകൃഷ്‌ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →