അമ്പലപ്പുഴ: റെയില്‍വേഭൂമിയിലെ മരം സ്വകാര്യ വ്യക്തി മുറിച്ചുമാറ്റിയതായി പരാതി. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപമുളല വാകമരമാണ് സ്വകാര്യ വ്യക്തി മുറിച്ചുമാറ്റിയത്. റോഡിന് സമീപമുളള സ്ഥലം അതിന്റെ ഉടമ മറ്റൊരാള്‍ക്ക് വിറ്റിരുന്നു. ഈ സ്ഥലത്തിന് മുന്‍വശം റോഡിനോട് ചേര്‍ന്നുളള മരമാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്.
ഈ സ്ഥലത്തേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ മരം തടസമായതോടെയാണ് മരം മുറിച്ചതെന്നാണ് പറയുന്നത്. റെയില്‍വേയുടെ അനുമതി തേടാതെയാണ് മരം മുരിച്ചത്. വിവരമറിഞ്ഞ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥല ഉടമക്കെതിരെ കേസെടുത്തേക്കും.

