കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. അതേസമയം രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള രാത്രികാല കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസൃതമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്ന് കര്‍ണാടക സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. നിലവില്‍ 5 ശതമാനത്തിനടുത്ത് ആളുകളെ മാത്രമാണ് കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇത് വര്‍ധിച്ചാല്‍ വീണ്ടും വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാത്രികാല കര്‍ഫ്യൂവിനൊപ്പം തന്നെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →