ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്കായി 2019-20 മുതൽ നടപ്പിലാക്കിവരുന്ന പ്രത്യേക പാക്കേജ് (സ്‌പെഷ്യൽ സ്‌കൂൾ പാക്കേജ്) 2021 – 22 വർഷം മുതൽ ഓൺലൈൻ മുഖേന നടപ്പിലാക്കുകയാണ്. ഇതിനായി ‘SPECIAL SCHOOL PORTAL’ എന്ന ഓൺലൈൻ സംവിധാനം രൂപകൽപന ചെയ്തിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിൽ നിന്നോ, പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നോ രജിസ്‌ട്രേഷൻ ലഭ്യമായിട്ടുളള സ്‌പെഷ്യൽ സ്‌കൂളുകൾക്കാണ് പ്രത്യേക പാക്കേജ് പ്രകാരം അപേക്ഷിക്കുന്നതിന് അർഹതയുളളത്. 2021-22 വർഷത്തെ പാക്കേജിനായി അതാത് സ്‌കൂൾ മേധാവികൾ http://www.ssportal.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജനുവരി 27.