ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈയാഴ്ച അവസാനത്തോടെ ഉച്ചസ്ഥായിയിലെത്തുമെന്ന് ഗവേഷകര്‍. തീവ്രവ്യാപന ഭീഷണിയിലും പ്രതിദിന കേസുകളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞേക്കില്ലെന്ന് അനുമാനം.കണക്കുകൂട്ടലനുസരിച്ച് ഈമാസം 23 ന് മൂന്നാം തരംഗ വ്യാപനം പരകോടിയിലെത്തും. എന്നാല്‍, പ്രതിദിന െവെറസ്ബാധിതരുടെ എണ്ണം നാലു ലക്ഷം കടക്കാനുള്ള സാധ്യത കുറവാണ്. രാജ്യത്തെ മാറിയ സാഹചര്യങ്ങള്‍തന്നെ ഇതിനു കാരണം. പ്രതിരോധശേഷിക്കുറവുള്ളവരിലെ ഒമിക്രോണ്‍ വ്യാപനത്തിന്റെ ഗതിവേഗം കുറഞ്ഞതാണ് ഒന്ന്. ഒപ്പം കോവിഡ് നേരത്തേതന്നെ പിടിമുറുക്കിയ ഡല്‍ഹി, മുംെബെ എന്നിവിടങ്ങളില്‍ അതിതീവ്രവ്യാപനഘട്ടം പിന്നിട്ടതും പ്രതിദിനരോഗികള്‍ നാലുലക്ഷം കടക്കില്ലെന്ന വിലയിരുത്തലുകള്‍ക്ക് അടിവരയിടുന്നു. രാജ്യത്തെ കോവിഡ് വ്യാപനം സസൂക്ഷ്മം നിരീക്ഷിക്കുന്ന സുത്ര കണ്‍സോര്‍ഷ്യമാണ് കണക്കുനിരത്തി ഇക്കാര്യം സമര്‍ഥിക്കുന്നത്. മൂന്നാം തരംഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകള്‍ അടിസ്ഥാനമാക്കിയാണ് സൂത്രയുടെ നിരീക്ഷണം. ഇതനുസരിച്ച് മുംെബെയില്‍ കഴിഞ്ഞ 12 ന് കോവിഡ് ഉച്ചസ്ഥായിയിലെത്തി. അതിനുശേഷം ക്രമാനുഗതമായി പ്രതിദിന രോഗികളുടെ എണ്ണം താഴേക്കാണ്. ഡല്‍ഹി കഴിഞ്ഞ 16 നും കൊല്‍ക്കത്ത 13നും ഈ സന്ദിഗ്ധഘട്ടം പിന്നിട്ടു. ദേശീയ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ കണക്ക് ഈ വിലയിരുത്തലുകള്‍ സാധൂകരിക്കുന്നു. കഴിഞ്ഞ 13 ന് ഡല്‍ഹിയില്‍ 28,867 പേരാണു െവെറസ്ബാധിതരായത്. എന്നാല്‍, ഈയാഴ്ചയിലെ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറില്‍ 12,527 പേര്‍ക്കു കോവിഡ് പിടിപെട്ടപ്പോള്‍ ചൊവ്വാഴ്ച ഇത് 11,684 ആയി കുറഞ്ഞു.കണക്കുകൂട്ടലനുസരിച്ച് ഈമാസം 22 ന് ബംഗളുരുവില്‍ രോഗവ്യാപനം പരകോടിയിലെത്തും. മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി. എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തി. അസം: 26, ഹരിയാന: 20, ആന്ധ്രാപ്രദേശ്: 30, തമിഴ്നാട്: 25 എന്നിങ്ങനെയാകും രോഗവ്യാപനം മൂര്‍ധന്യത്തിലെത്തുന്നത്.
മൂന്നാം തരംഗം തീവ്രവ്യാപനത്തിലേക്ക്
