പനജി: കേരളാ ബ്ലാസ്റ്റേഴ്സും എ.ടി.കെ. മോഹന്‍ ബഗാനും തമ്മില്‍ ഇന്നു നടക്കേണ്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരം മാറ്റിവച്ചതായി സംഘാടക സമിതി അറിയിച്ചു. കോവിഡ്-19 വൈറസ്മൂലം ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണു തീരുമാനം. ടീമിന് കഴിഞ്ഞ അഞ്ചു ദിവസവും പരിശീലനം നടത്താനായില്ല. മത്സരത്തിനു മുമ്പുള്ള ബ്ലാസ്റ്റേഴ്സിന്റെ പതിവ് പത്രസമ്മേളനം ഉപേക്ഷിച്ചിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റി
