കൊവിഡില്‍ പൂട്ടല്‍ വേണ്ട: യുക്തിപൂര്‍വ നടപടികളിലൂടെ നീങ്ങണമെന്ന് ഇന്ത്യയോട് ലോകാരോഗ്യസംഘടന

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിനു ശിപാര്‍ശ ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ജനസംഖ്യാവിതരണവും വിശാലമായ ഭൂപ്രകൃതിയുമുള്ള ഇന്ത്യക്ക് ഓരോ പ്രദേശത്തെയും രോഗസാധ്യതയും രോഗവ്യാപനവും കൃത്യമായി വിലയിരുത്തിയുള്ള നടപടികളാണ് അഭികാമ്യമെന്നും ഡബ്ല്യു.എച്ച്.ഒയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രികോ എച്ച്. ഓര്‍ഫിന്‍ പറഞ്ഞു.ജനങ്ങളുടെ ജീവനും ജീവിതമാര്‍ഗവും സംരക്ഷിച്ചുകൊണ്ടുള്ള യുക്തിപൂര്‍വമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →