ന്യൂഡല്‍ഹി: 75 വര്‍ഷത്തിനിടെ ഇതാദ്യമായി ഇത്തവണ റിപ്പബ്ളിക് ദിന പരേഡ് വൈകും. എല്ലാ വര്‍ഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാല്‍, ഈ വര്‍ഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളാണ് പരേഡ് വൈകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പരേഡിന് മുന്‍പ് ജമ്മു കശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. ”ചടങ്ങ് കഴിഞ്ഞ വര്‍ഷത്തെ പോലെ 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കും. പിന്നീട് സംഘങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തും. സാംസ്‌കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും- ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചരിത്രത്തിലാദ്യം: ഇത്തവണ റിപ്പബ്ളിക് ദിന പരേഡ് തുടങ്ങാന്‍ വൈകും
