എറണാകുളം: മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ എറണാകുളം ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജോയിന്റ് ആർടിഒ ക്വാറന്റീനിൽ ആയതിനാൽ രജിസ്ട്രേഷൻ, പെർമിറ്റ് സംബന്ധമായ കൂടിക്കാഴ്ചകൾ ജനുവരി 29 വരെ നടക്കുന്നതല്ല. എംവിഐ മാരുടെ ലഭ്യത കുറവ് കാരണം ഡ്രൈവിംഗ് ടെസ്റ്റുകൾ 29 വരെ നിർത്തിവച്ചു.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 27 മുതൽ ലഭ്യമാകും. അന്യ സംസ്ഥാന വാഹനങ്ങളുടെ സേവനങ്ങൾ, വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾ എന്നിവ ജനുവരി 31 ന് പുനരാരംഭിക്കും. മറ്റെല്ലാ കൂടിക്കാഴ്ചകളും ജനുവരി 29 വരെ നിർത്തി. ഇന്റർ നാഷണൽ ലൈസൻസുകളുടെ അപേക്ഷ ഓൺലൈനായി ലഭിക്കുന്ന മുറക്ക് സേവനങ്ങൾ പൂർത്തീകരിച്ച് സ്പീഡ് പോസ്റ്റ് വഴി അയച്ച് നൽകുന്നതാണ്. ഓൺലൈൻ സേവനങ്ങൾ തുടരും.