കാസർകോട്: ഇടപാടുകാരുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാനും ബാങ്കിംഗ് സേവനങ്ങള്‍ വിപുലപ്പെടുത്താനും ”ഒന്നിച്ചു മുന്നേറാം ഒന്നാമതെത്താം” എന്ന സന്ദേശത്തില്‍ കേരള ബാങ്ക് മഡിയന്‍ ബ്രാഞ്ച് ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സംഗമം ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഏരിയ മാനേജര്‍ സി.സുജിത അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജി പുഷ്പ, ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഒ.മോഹനന്‍, കേരള ബാങ്ക് റിസോഴ്‌സ് പേഴ്‌സണ്‍ സൗജിത്ത് ആന്റണി എന്നിവര്‍ സംസാരിച്ചു. കേരള ബാങ്ക് മഡിയന്‍ ബ്രാഞ്ച് മാനേജര്‍ ടി. രവി സ്വാഗതവും ജമുന എന്‍.പി.നന്ദിയും പറഞ്ഞു