തിരുവനന്തപുരം ; ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ആന്ധ്രപ്രദേശിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും തമിഴ്‌നാട് കേരളം മാഹി എന്നിവി ടങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ട് അടുത്ത 24 മണിക്കൂറിനുളളില്‍ വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി, തെക്കന്‍ തീരദേശ ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യത .ചിലസ്ഥലങ്ങളില്‍ നേരിയ മഴലഭിച്ചേക്കാം.
വരും ദിവസങ്ങളില്‍ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ റിപ്പോര്‍ട്ട്. ജനുവരി 21 വരെ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ല. കേരള കര്‍ണാടക തീരങ്ങളിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്കും മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. അതേസമയം കേരളത്തില്‍ ഒരിടത്തും ഇന്ന മഴ ലഭിച്ചിട്ടില്ല. തൃശൂരിലാണ് ഏറ്രവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്‌തിട്ടുളളത്. പാലക്കാട് ,ആലപ്പുഴ ജില്ലകളില്‍ താപനില സാധാരണയിലും ഉയര്‍ന്നതായിരുന്നു. ഇന്ന് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരാണ് 19 ഡിഗ്രി സെല്‍ഷ്യസ്.

