കോവിഡ്‌ മാനദണ്ഡം ലംഘിച്ചതായി പരാതി: പെരുമ്പാവൂരില്‍ ബിജെപിക്കെതിരെ കേസ്‌

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ബിജെപിക്കെതിരെ കേസെടുത്ത്‌ പോലീസ്‌. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനാണ്‌ കേസ്‌. കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ നടത്തിയ പരിപാടിയില്‍ 500മലധികം പേര്‍ക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. ബിജെപി സംസ്ഥാന സെക്രട്ടറി സുധീറിന്റെ നേതൃത്വത്തിലായിരുന്നു യോഗം .

കോഴിക്കോടും ,എറണാകുളത്തും ബിജെപിയുടെ പ്രകടനം നടന്നു. കോഴിക്കോട്‌ നഗരമദ്ധ്യത്തിലാണ്‌ യോഗം സംഘടിപ്പിച്ചത്‌. പൊതുയോഗത്തില്‍ ആയിരക്കണക്കിന്‌ ആളുകള്‍ പങ്കെടുത്തിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് യോഗം ഉദ്‌ഘാടനം ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →