ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്: ഒരാള്‍ അറസ്‌റ്റില്‍

മലപ്പുറം ; ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടിരൂപ തട്ടിപ്പ്‌ നടത്തിയ സംഭവത്തില്‍ ഒരാളെ മലപ്പുറം സൈബര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നിലമ്പൂര്‍ പോത്തുകല്ല്‌ ഭൂതാനം കോളനി വട്ടപ്പറമ്പന്‍ യൂസഫ്‌ (26) ആണ് അറസ്റ്റിലായത്‌. മലപ്പുറം സൈബര്‍ ക്രൈം പോലീസ്‌ സിഐ ബിനുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം കേരളത്തിലും ബംഗളൂരുവിലും നടത്തിയ അന്വെഷണത്തിലാണ്‌ പ്രതിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്‌. തുര്‍ന്ന്‌ 2022 ജനുവരി 15 ശനിയാഴ്‌ച മലപ്പുറത്തുനിന്ന്‌ പ്രതിയെ പിടികൂടുകയായിരുന്നു.

പരാതിക്കാരന്റെ സുഹൃത്തായിരുന്ന പ്രതി പരാതിക്കാരനോട്‌ ആത്മബന്ധം സ്ഥാപിച്ച്‌ അക്കൗണ്ട്‌ രഹസ്യങ്ങള്‍ മനസിലാക്കിയാണ്‌ തട്ടിപ്പുനടത്തിയെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതിയെ മഞ്ചേരി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →