തിരുവനന്തപുരം: മുൻ എം.പി എ. സമ്പത്തിനെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എം. ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി.കെ ശശി, ആർ. ജയദേവൻ, വി. വിനീഷ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആർ ഹീബ, വി.ശിവൻകുട്ടി, ചെറ്റച്ചൽ സഹദേവൻ, ജി. രാജൻ, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത ശേഷം വൈകീട്ടോടെ സമ്മേളനം സമാപിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം വെർച്വലാക്കി. വൈകീട്ട് നാലിന് കാട്ടക്കട ശശി നഗറിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

