ഇനി പുതിയ യുദ്ധ യൂണിഫോമിൽ കരസേന

ന്യൂഡൽഹി : ഭാരം കുറഞ്ഞതും കാലാവസ്ഥയ്ക്കിണങ്ങുന്നതുമായ പുതിയ യുദ്ധ യൂണിഫോം കരസേനയ്ക്കായി പുറത്തിറക്കി. കരസേന ദിനാഘോഷത്തിൽ പുതിയ യൂണിഫോം ധരിച്ച് പാരച്യൂട്ട് റെജിമെന്റിലെ കമാൻഡോ സംഘം പരേഡിൽ പങ്കെടുത്തു.

മണ്ണിന്റെയും ഒലിവിന്റെയും നിറം കൂടിച്ചേർന്ന യൂണിഫോം യുദ്ധമേഖലകളിൽ സൈനിക‌ർക്ക് കൂടുതൽ സഹായകരമാകും. സൈനികരുടെ വിന്യാസമേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരി​ഗണിച്ചാണ് ഇതിന്റെ രൂപകൽപ്പന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →