മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയര്‍ക്ക് ബ്രിട്ടനില്‍ സ്മാരകം നിര്‍മിക്കാന്‍ തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയറുടെ പ്രതിമ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജന്മനാടായ ബ്രിട്ടനിലെ കംബര്‍ലിയില്‍ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് കംബര്‍ലിയിലെ തമിഴ് വംശജര്‍ ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ട്വിറ്ററില്‍ അറിയിച്ചു.പെന്നിക്യുക്കിന്റെ ജന്മദിനത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. 1895 ലാണ് ജോണ്‍ പെന്നിക്യുക്കിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കുന്നത്.

അണക്കെട്ട് നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രോജക്ടിനാവശ്യമായ തുക നല്‍കാത്തതിനെത്തുടര്‍ന്ന് പെന്നിക്യുക്ക് ഇം ണ്ടിലുള്ള തന്റെ സ്വത്തുക്കള്‍ വില്‍ക്കുകയും ഈ തുക അണക്കെട്ട് നിര്‍മ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സ്റ്റാലിന്‍ കുറിപ്പില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →