ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : രണ്ട്‌പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കല്‍പ്പറ്റ ; ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്‌ദാനം ചെയ്‌ത്‌ 13.50 ലക്ഷം രൂപ തട്ടിയടുത്ത രണ്ടുപേരെ വയനാട്‌ സൈബര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആസാം സ്വദേശികളായ ഹബീബുല്‍ ഇസ്ലാം(25), അബ്ദുല്‍ ബാഷര്‍ (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജില്ലാ പോലീസ്‌ മേധാവി ഡോ.അര്‍വിന്ദ്‌ സുകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം വയനാട്‌ സൈബര്‍ ക്രൈംപോലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

മുംബെയിലെ ഓശിവരാ എന്ന സ്ഥലത്തുനിന്നാണ്‌ ഇവര്‍ പിടിയിലായത്‌. കഴിഞ്ഞമാസം സുല്‍ത്താന്‍ ബത്തേരി സ്വദേശിക്ക്‌ ഓണ്‍ലൈന്‍ വഴി ഡാറ്റാ എന്‍ട്രി ജോലി നല്‍കി മാസം 35,000രൂപ ശമ്പളം നല്‍കാം എന്ന്‌ വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്‌. മെയ്‌ക്‌ മൈട്രിപ്പ്‌ എന്ന വ്യാജ കമ്പനിയുടെ പേരില്‍ ബന്ധപ്പെട്ട പ്രതികള്‍ യുവതിയെക്കൊണ്ട്‌ ഡാറ്റാ എന്‍ട്രി ജോലി ചെയ്യിപ്പിക്കുകയും തുടര്‍ന്ന്‌ ശമ്പളം ലഭിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ചാര്‍ജ്‌, വിവിധ നികുതികള്‍ ,ഫ്രൊസസിംഗ്‌ഫീ എന്നിവ അടക്കാന്‍ ആവശ്യപ്പെട്ട്‌ തന്ത്രപൂര്‍വം 13.50 ലക്ഷം രൂപ വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ അയപ്പിക്കുകയുമായിരുന്നു. തട്ടിപ്പ മനസിലായതോടെ യുവതി സൈബര്‍ പോലീസില്‍ പരാതി നല്‍കി.

സൈബര്‍ അന്വെഷണ സംഘം നവിമുംബൈയില്‍ എത്തുകയും ബാങ്ക്‌ അക്കൗണ്ട്‌ ഉടമകളായ രണ്ട്‌ യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്‌തതിലാണ്‌ തട്ടിപ്പിന്റെ സൂത്രധാരന്മാരെ ക്കുറിച്ച്‌ സൂചനകള്‍ ലഭിച്ചത്‌. ഇവര്‍ ഇരുവരും സാമ്പത്തിക ഇടപാടിലെ ഇടനിലക്കാര്‍ മാത്രമാണ്‌ . ഇവരുടെ മൊഴിയുടെ അിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ്‌ പ്രതികളുടെ ആഢംബര കാര്‍ കണ്ടെത്തുകയും അറസറ്റ്‌ ചെയ്യുകയും ചെയ്‌തത്‌.

പ്രതികളില്‍ നിന്നും ബിഎംഡബ്‌ള്യുകാര്‍, 5.35 ലക്ഷം രൂപ ,ആറുപവന്‍ സ്വണാഭരണം, 13 മൊബൈല്‍ ഫോണുകള്‍ നിരവധി വ്യാജ സിംകാര്‍ഡുകള്‍, മൂന്ന്‌ ലാപ്‌ടോപ്പ്‌,നിരവധി ക്രെഡിറ്റ്‌ -ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്ക്‌ പാസ്‌ബുക്ക്‌ ചെക്ക ബുക്ക്‌ എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →