മുന്‍ കര്‍ണാടക ചീഫ്‌ സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു

ബെംഗളൂരു : കര്‍ണാടക മുന്‍ മന്ത്രിയും ചീഫ്‌ സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ദിരാനഗര്‍ ചിന്മയാ മിഷന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ പരേതയായ ഡെഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍ ഡോ. ജോസ്‌, ഡോ. ജോണ്‍സണ്‍. മരുമക്കള്‍: മേരി ആന്‍, ഷെറില്‍.

1938 ഓഗസ്‌റ്റ്‌ 8ന്‌ കൊല്ലം മങ്ങാട്‌ കണ്ടച്ചിറ പുതുവേല്‍ത്തറ ജോണ്‍ ജോസഫ്‌ -എലിസബത്ത്‌ദമ്പതികളുടെ മക്കളില്‍ മൂന്നാമനായി ജനനം. കൊല്ലംഎസ്‌.എന്‍ കോളേജില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദമെടുത്തശേഷം തിരിവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന്‌ എംഎ പാസായി. ഫാത്തിമമാതാ നാഷണല്‍ കോളേജില്‍ അദ്ധ്യാപകനായിരിക്കെ 1963ല്‍ ഐഎഎസ്‌ ലഭിച്ചു. ആദ്യ നിയമനം മംഗലാപുരത്ത്‌ സബ്‌കളക്ടറായിട്ടാണ്‌.

33 വര്‍ഷത്തെ സേവനത്തിനുശേഷം 1996ല്‍ സിവില്‍ സര്‍വീസില്‍ നിന്ന്‌ വിരമിച്ചതോടെ അലക്‌സാണ്ടര്‍ സജീവ രാഷ്ട്രീയത്തിലേ്‌ക്ക കടന്നു. ബെംഗളൂരുവിലെ ഭാരതീനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കോണ്‍ഗ്രസ്‌ എംഎല്‍എ ആയി .തുടര്‍ന്ന്‌ 2003ല്‍ ടൂറിസം മന്ത്രിയായി. കര്‍ണാടക പിസിസി വൈസ്‌ പ്രസിഡന്‍റായും സേവനം അനുഷ്ടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →